മാതാവിന്റെ ജനനത്തിരുനാളിന് ഫിലിപ്പൈന്‍സില്‍ അവധി

മനില: ഫിലിപ്പൈന്‍സില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ സെപ്തംബര്‍ എട്ട് നാഷനല്‍ സ്‌പെഷ്യല്‍ വര്‍ക്കിംങ് ഹോളിഡേ ആയിരിക്കും. പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെറെറ്റ് ഇത് സംബന്ധിച്ച നിയമത്തില്‍ ഒപ്പുവച്ചു. മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജനനത്തിരുനാള്‍.

ഫിലിപ്പൈന്‍സില്‍ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ മരിയന്‍ തിരുനാളാണ് ജനനത്തിരുനാള്‍. മാതാവിന്റെ അമലോത്ഭവതിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് സെപ്ഷ്യല്‍ നോണ്‍ വര്‍ക്കിംങ് ഹോളിഡേ ആയി പ്രസിഡന്റ് 2017 ല്‍ പ്രഖ്യാപിച്ചിരുന്നു.

വര്‍ക്കിംങ് ഹോളിഡേ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്‌കൂളുകളില്‍ ക്ലാസുകളും ഓഫീസ് ജോലികളും ഉണ്ടായിരിക്കും എന്നാണ്. പിയൂസ് പന്ത്രണ്ടാമനാണ് 1942 സെപ്തംബര്‍ 12 ന് ഫിലിപ്പൈന്‍സിന്റെ പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ കന്യകയെ പ്രഖ്യാപിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.