പിറ്റ്‌സ്ബര്‍ഗ് രൂപതയില്‍ സാമ്പത്തികപ്രതിസന്ധി; പരിഹാരം തേടി രൂപതാധികാരികള്‍

പിറ്റ്‌സ്ബര്‍ഗ്: പിറ്റ്‌സ്ബര്‍ഗ് കത്തോലിക്കാ രൂപതയില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് രൂപതാവക്താവ് മോണ്‍. റൊണാള്‍ഡ് ലെങ്വിന്‍. രാജ്യം മുഴുവനുമുള്ള രൂപതകളും പള്ളികളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട ലൈംഗികാപവാദ ആരോപണങ്ങളാണ് രൂപതയുടെ ഇപ്പോഴുള്ള സാമ്പത്തികപ്രതിസന്ധികള്‍ക്ക് കാരണമായിരിക്കുന്നത്. 2018 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പെനിസ്വല്‍വാനിയ ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ ആയിരത്തോളം ആരോപണങ്ങളാണ് മുപ്പതോളം വൈദികര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ 99 പേര്‍ പിറ്റ്‌സ്ബര്‍ഗ് രൂപതയില്‍ പെടുന്നവരാണ്. ലൈംഗികപീഡനം മറച്ചുവച്ചു, അജ്ഞതപാലിച്ചു, വൈദികരെ സംരക്ഷിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രൂപതയ്ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ പ്രാതിനിധ്യം 9 ശതമാനമായി കുറഞ്ഞു. ഡൊണേഷനെയും അത് ബാധിച്ചു. പത്തുവര്‍ഷം മുമ്പ് 187,000 ആളുകളാണ് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നതെങ്കില്‍ 2018 ല്‍ അത് 120,000 ആയി കുറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.