ഡിസംബര്‍ എട്ടു മുതല്‍ 2024 ഫെബ്രുവരി 2 വരെ ദണ്ഡവിമോചനം പ്രാപിക്കാം

വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ എട്ടു മുതല്‍ 2024 ഫെബ്രുവരി രണ്ടുവരെ കത്തോലിക്കര്‍ക്ക് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം. മാതാവിന്റെ അമലോത്ഭവതിരുനാള്‍ മുതല്‍ ഈശോയെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്ന തിരുനാള്‍ വരെയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഫ്രാന്‍സിസ്‌ക്കന്‍ ദേവാലയത്തിലെ തിരുപ്പിറവിദൃശ്യത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കാണ് ദണ്ഡവിമോചനം കിട്ടുന്നത്.

ഫ്രാന്‍സിസ്‌ക്കന്‍ നിയമാവലിക്ക് അംഗീകാരം കിട്ടിയതിന്റെ 800 ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ പ്രത്യേക ദണ്ഡവിമോചനം. ലോകത്ത് ആദ്യമായി തിരുപ്പിറവി ദൃശ്യമൊരുക്കിയതും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.