അഭിനവ ഭാരത ക്രൈസ്തവര്‍ വസ്തുതകളും വാദങ്ങളും; പിഒസിയില്‍ സെമിനാര്‍ ഇന്ന്

കൊച്ചി: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സും (KCMS) കെസിബിസി ജാഗ്രത കമ്മീഷനും ചേർന്നൊരുക്കുന്ന ദേശീയ സെമിനാർ നാളെ ശനിയാഴ്ച നടക്കും. ”അഭിനവ ഭാരത ക്രൈസ്തവർ: വസ്തുതകളും വാദങ്ങളും” എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ പാലാരിവട്ടം പിഒസിയിൽ രാവിലെ പത്തുമണിക്കു ആരംഭിക്കും. ഹൈക്കോടതി അഭിഭാഷകർ, സാമൂഹിക സേവനമേഖലകളിൽ സജീവമായിരിക്കുന്നവർ തുടങ്ങി, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പ്രഗത്ഭർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചാ വേദിയാണിതെന്നതും ശ്രദ്ധേയമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.