വത്തിക്കാന്‍ സിറ്റി: ദൈവത്തോടുളള കോപം പോലും ചിലപ്പോള്‍ പ്രാര്‍ത്ഥനയായി മാറാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മരിച്ചവര്‍ മൗനം പാലിക്കുന്നു. അതുപോലെ ചിലപ്പോള്‍ ദൈവവും നിശ്ശബ്ദനായിരിക്കും. ആ നിശ്ശബ്ദത ചിലപ്പോള്‍ നമ്മെ ദേഷ്യം പിടിപ്പിക്കും. അതോര്‍ത്ത് ഭയപ്പെടരുത്.
കോപവും ചിലപ്പോള്‍ പ്രാര്‍ത്ഥനയായിരിക്കും. എന്തുകൊണ്ട് എന്ന ചോദ്യം ജീവിതത്തിലെ പല അവസരങ്ങളിലും തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ടേക്കാം. ഇരുളിലും കര്‍ത്താവ് നമ്മുടെ സമീപത്തുണ്ട്. അതെങ്ങനെയെന്ന് നമുക്കറിയില്ല. എങ്കിലും കര്‍ത്താവ് നമ്മുടെ അടുത്തുണ്ട്്. പാപ്പ പറഞ്ഞു.
ഖനി അപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.