വിശുദ്ധ കുര്‍ബാനയ്ക്ക് തൊട്ടുമുമ്പ് സങ്കീര്‍ത്തിയില്‍ വച്ച് വൃദ്ധ വൈദികന് ക്രൂര പീഡനം

പോളണ്ട്: സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ഫാ. അലക്‌സാണ്ടര്‍ സിജെവിസ്‌ക്കിയെ അക്രമികള്‍ സങ്കീര്‍ത്തിയില്‍ വച്ച് മര്‍ദ്ദിച്ച് അവശനാക്കി. മോഷണശ്രമത്തിനിടയിലാണ് ആക്രമണം നടന്നതെങ്കിലും മൂന്നുപേരടങ്ങുന്ന സംഘം ദൈവദൂഷണവും മുഴക്കുന്നുണ്ടായിരുന്നു. ഞായറാഴ്ചയാണ് സംഭവം.

വൈകുന്നേരം ആറുമണിയായപ്പോള്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് എത്തിയതായിരുന്നു 68 കാരനായ വൈദികന്‍. സങ്കീര്‍ത്തിയില്‍ അക്രമികളെ കണ്ടപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ സഹായത്തിന് ആളുകളെ വിളിച്ചുകൂട്ടി. അപ്പോഴേയ്ക്കും അച്ചനെ അടിച്ചുനിലം പറ്റിച്ചിരുന്നു. ജപമാല കഴുത്തില്‍ വലിച്ചുമുറുക്കുകയും ചെയ്തു. അച്ചന്റെ മുഖം മുഴുവന്‍ രക്തത്തില്‍ കുളിച്ചു.

27നും 53 നും ഇടയില്‍ പ്രായമുള്ളവരാണ് അക്രമികള്‍. മോഷണശ്രമമാണ് എന്ന മട്ടില്‍ മതവിദ്വേഷം തീര്‍ക്കലായിരുന്നോ ലക്ഷ്യമെന്നും സംശയിക്കുന്നു.

ഒരു മാസം മുമ്പ് മറ്റൊരു വൈദികനും പോളണ്ടില്‍ ആക്രമിക്കപ്പെട്ടിരുന്നു. ജൂണ്‍ 10 ന് ആയിരുന്നു ആ സംഭവം. ഫാ. ഐറേനിയൂസിനെ അന്ന് കുത്തിപരിക്കേല്പിക്കുകയായിരുന്നു. 10 മുറിവുകളാണ് അച്ചന്റെ ശരീരത്തിലുണ്ടായിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.