പൊന്തിഫിക്കല്‍ അക്കാദമി ഓഫ് തിയോളജിക്ക് പുതിയ തലവന്‍

വത്തിക്കാന്‍: പൊന്തിഫിക്കല്‍ അക്കാദമി ഓഫ് തിയോളജിക്ക് പുതിയ തലവനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സര്‍ദിനിയായിലെ മുന്‍ ആര്‍ച്ച് ബിഷപ് ഇഗ്നാസിയോ സാന്നായാണ് തലവന്‍.

ദൈവശാസ്ത്ര പഠനത്തിനായി ക്ലെമന്റ് പതിനൊന്നാമന്റെ കാലത്ത് 1718 ലാണ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് തിയോളജി റോമില്‍ സ്ഥാപിച്ചത്. വിശ്വാസവും യുക്തിയും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുകയും ക്രിസ്തീയ പ്രബോധനങ്ങളെ ആഴത്തില്‍ ഉറപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.