“എക്യുമെനിസം ഒരുമിച്ചു നടക്കലാണ്”

റൊമാനിയ: എക്യുമെനിസം എന്നത് ഒരുമിച്ചു നടക്കലാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റൊമാനിയ സന്ദര്‍ശനം കഴിഞ്ഞ് വിമാനത്തില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയായിരുന്നു അദ്ദേഹം.

എക്യുമെനിസം എന്നത് സംവാദത്തിന്റെയോ കളിയുടെയോ അവസാനം എത്തിച്ചേരല്‍ അല്ല. എക്യുമെനിസം ഒരുമിച്ചു നടക്കലാണ്. ഒരുമിച്ചു പ്രാര്‍ത്ഥിക്കലാണ്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാവും നമുക്ക് രക്തത്തിന്റെ എക്യുമെനിസം ഉണ്ടെന്ന്. എവിടെയെങ്കിലും ക്രൈസ്തവര്‍ കൊല്ലപ്പെട്ടാല്‍ നാം ഒരിക്കലും ചോദിക്കുന്നില്ല, കത്തോലിക്കനാണോ, ഓര്‍ത്തഡോക്‌സാണോ, ലൂഥറനാണോ. ഇല്ല ഒരിക്കലും ചോദിക്കുന്നില്ല, എല്ലാവരും ക്രൈസ്തവരാണ്. അത് സാക്ഷ്യത്തിന്റെ എക്യുമെനിസമാണ്.

നമുക്ക് രോഗികളെയും ദരിദ്രരെയും സഹായിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. വിശുദ്ധ മത്തായി 25 മനോഹരമായ എക്യുമെനിക്കല്‍ പ്രോഗ്രാമാണ്, അത് ക്രിസ്തുവില്‍ നിന്ന് വന്നതാണ്. ഒരുമിച്ചു നടക്കുക. ക്രൈസ്തവ ഐക്യമാണ് അത് വ്യക്തമാക്കുന്നത്. കമ്മ്യൂണിയന്‍ സംഭവിക്കുന്നത് ഓരോ ദിവസവും പ്രാര്‍ത്ഥനയോടെയാണ്. നമ്മുടെ രക്തസാക്ഷികളുടെ ഓര്‍മ്മയിലൂടെയാണ്, മറ്റൊരാളെ സഹായിച്ചും സേവിച്ചുമാണ്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.