സിറിയായിലെ ദു:ഖിതര്‍ക്ക് ആശ്വാസമായി വ്യാകുലമാതാവിന്റെ ചിത്രം പാപ്പ വെഞ്ചരിച്ച് നല്കി

വത്തിക്കാന്‍ സിറ്റി: ദുരിതങ്ങളില്‍ ചിതറിക്കപ്പെട്ടുപോയ സിറിയായിലെ ജനങ്ങള്‍ക്ക് ആശ്വാസവും സ്‌നേഹവുമായി വ്യാകുലമാതാവിന്റെ വെഞ്ചരിച്ചചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ചുകൊടുക്കും. സിറിയായിലെ 34 രൂപതകളിലേക്കുമാണ് പാപ്പ ഈ ചിത്രം അയ്ക്കുന്നത്. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് പ്രതിനിധികള്‍ പങ്കെടുത്ത സ്വകാര്യചടങ്ങില്‍ വച്ച് പാപ്പ ചിത്രങ്ങള്‍ ആശീര്‍വദിച്ചു.

മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ സിറിയായിലെ ജനങ്ങള്‍ക്കായി ആറായിരത്തോളം ജപമാലകളും പാപ്പ വെഞ്ചരിച്ച് നല്കിയിരുന്നു. സിറിയന്‍ ജനതയോടുള്ള പാപ്പയുടെ സ്‌നേഹത്തിന്റെ അടയാളങ്ങളാണ് ഇവയെല്ലാം.

സിറിയായിലെ ആഭ്യന്തരയുദ്ധത്തില്‍ രണ്ടായിരത്തോളം ക്രൈസ്തവ കുടുംബങ്ങള്‍ക്ക് തങ്ങളില്‍ ഒരാള്‍ വീതം നഷ്ടമായിട്ടുണ്ട്. മാതാവിന്റെ ഈ ചിത്രം മാതൃതുല്യമായ സ്‌നേഹവും ആശ്വാസവും സിറിയയിലെ ജനങ്ങള്‍ക്ക് നല്കുമെന്നാണ് പ്രതീക്ഷ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.