വിയറ്റ്‌നാമിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിക്ക് പുതിയ ആസ്ഥാനം

ഹോചിമിന്‍ സിറ്റി: വിയറ്റ്‌നാമിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിക്ക് പുതിയ ആസ്ഥാനം. നാലാം വര്‍ഷത്തിലാണ് യൂണിവേഴ്‌സിറ്റിക്ക് പുതിയ ആസ്ഥാനം ലഭിച്ചത്. നൂറ്റമ്പത് മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവര്‍ സെപ്തംബര്‍ 14 ന് നടന്ന ചടങ്ങില്‍ പങ്കെടുത്തു.

2016 ലാണ് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പുതിയ കെട്ടിടത്തില്‍ റിട്ടയേര്‍ഡ് വൈദികര്‍ക്കുള്ള താമസസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. ചെറിയ തുടക്കമാണ് ഇതിനുള്ളതെന്നും ലോകത്തിലെ മറ്റ് കത്തോലിക്കാ യൂണിവേഴ്‌സിറ്റികള്‍ പോലെ വളര്‍ന്നുപന്തലിക്കണമെന്നാണ് സ്വപ്‌നമെന്നും ആര്‍ച്ച് ബിഷപ് ലിന്‍ഹ് ചടങ്ങില്‍ പറഞ്ഞു.

ഗവണ്‍മെന്റ് അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.