ദൈവവുമായി സൗഹൃദത്തിലാകൂ.. ഭയം ഇല്ലാതെയാകും: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവവുമായി സൗഹൃദത്തിലാകുമ്പോള്‍ ഭയങ്ങള്‍ ഇല്ലാതാകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം രേഖപ്പെടുത്തിയത്. വിശുദധരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്ത പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധരുടെ ജീവിതത്തിന്റെ രഹസ്യം ദൈവവുമായുള്ള സൗഹൃദമായിരുന്നു. ദൈവത്തിലുള്ള വിശ്വാസമായിരുന്നു, അത് അവരില്‍ വളരുകയും ദൈവത്തിന് പ്രീതികരമായത് എന്തെന്ന് തിരിച്ചറിയാന്‍ അവരെ സഹായിക്കുകയും ചെയ്തു. ദൈവവുമായിസൗഹൃദത്തിലായതുവഴി അവരിലെ ഭയം ഇല്ലാതായി.പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.