വത്തിക്കാന്‍ സെക്യൂരിറ്റിക്ക് പുതിയ തലവന്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ സുരക്ഷാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന സിറ്റി സ്റ്റേറ്റ്‌സ് നാഷനല്‍ പോലീസ് ഫോഴ്‌സിന്റെ പുതിയ തലവനായി ജിയാന്‍ലൂസാ ബ്രോക്കോലെറ്റിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

1995 മുതല്‍ വത്തിക്കാന്‍ സുരക്ഷാസേനയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇദ്ദേഹം 2018 മുതല്‍ വത്തിക്കാന്‍ സെക്യൂരിറ്റിയുടെയും സിവില്‍ പ്രൊട്ടക്ഷന്റെയും വൈസ് ഡയറക്ടറും വൈസ് കമാന്ററുമായിരുന്നു.

മുന്‍ സുരക്ഷാ തലവന്‍ ഡൊമിനിക്കോ ജിയാനിയുടെ രാജിയെ തുടര്‍ന്നാണ് പുതിയ നിയമനം നടത്തേണ്ടിവന്നത്. സുരക്ഷാസംബന്ധമായ ചില കാര്യങ്ങളെക്കുറിച്ച് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്ന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക്കോ രാജിവയ്ക്കുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.