ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അക്രൈസ്തവര്‍ക്ക് നാം പ്രതിബന്ധമാകുന്നുണ്ടോ?

വത്തിക്കാന്‍ സിറ്റി: ദൈവവമായുള്ള കൂടിക്കാഴ്ചയ്ക്ക അക്രൈസ്തവര്‍ക്ക് നാം പ്രതിബന്ധമാകുന്നുണ്ടോയെന്ന് ഓരോരുത്തരും പരിശോധിച്ചറിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

സകലരും രക്ഷ പ്രാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന് ഒരുസുവിശേഷപ്രഘോഷകന്‍ തടസമാകരുത്. ദൈവവുമായുള്ള ഹൃദയങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് നാം അവസരമൊരുക്കണം.

നമ്മുടെ മറ്റ് സഹോദരങ്ങളോട്, അക്രൈസ്തവരോട് നാം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ദൈവവുമായുള്ള അവരുടെ കൂടിക്കാഴ്ചയ്ക്ക് നാം തടസ്സമാകുന്നുണ്ടോ അതോ കൂടിക്കാഴചയ്ക്ക് അവസരം സൃഷ്ടിക്കുകയാണോ നാം ചെയ്യുന്നത്?

അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ പത്താം അധ്യായം 34 മുതല്‍ 36 വരെയുള്ള വാക്കുകള്‍ അടിസ്ഥാനമാക്കിയായിരുന്നു പാപ്പ വചനവിചിന്തനം നല്കിയത്.

വിശുദ്ധം, അശുദ്ധം എന്ന് വേര്‍തിരിച്ച് സംഭവങ്ങളെയും വ്യക്തികളെയും കാണരുതെന്നും ഓരോരുത്തരുടെയും ഹൃദയവിചാരങ്ങളെയും ഒരു പടി കൂടി കടന്നുനോക്കാന്‍ പഠിക്കണം എന്നുമാണ് ക്രിസ്തു ഇവിടെ വ്യക്തമാക്കുന്നതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. പുറത്തുനിന്ന് വരുന്നവയല്ല ഉളളില്‍ നിന്ന് വരുന്നവയാണ് ഒരാളെ അശുദ്ധനാക്കുന്നതെന്ന കാര്യം യേശു വ്യക്തമാക്കിയിട്ടുണ്ടെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.