“കാര്‍ഡിനല്‍ ന്യൂമാനാണ് എന്നെ സൗഖ്യപ്പെടുത്തിയത്”ന്യൂമാനെ വിശുദ്ധപദവിയിലേക്കുയര്‍ത്താന്‍ കാരണമായ അത്ഭുതം ഇതാണ്.

ബ്രിട്ടന്‍ വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തീയതി പ്രഖ്യാപിച്ചു കഴിഞ്ഞുവല്ലോ. ഒക്ടോബര്‍ 13 നാണ് വാഴ്്ത്തപ്പെട്ട മറിയം ത്രേസ്യായ്‌ക്കൊപ്പം ന്യൂമാനെയും വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കാനുളള അത്ഭുതം നടന്നത് ചിക്കാഗോയിലാണ്. മെലീസ വില്ലാലോബോസ് എന്ന ഗര്‍ഭിണിക്ക് നടന്ന രോഗസൗഖ്യമാണ് ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കാരണമായത്.

6,5,3,1 എന്നീ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ അമ്മയായ മെലീസ അടുത്ത തവണ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഗര്‍ഭധാരണത്തില്‍ പല പ്രശ്‌നങ്ങളും കണ്ടെത്തിയത്. ഗര്‍ഭാശയഭിത്തിയില്‍ നിന്ന് പ്ലാസന്റ വേര്‍പ്പെട്ടുകാണുകയും പ്ലാസന്റയില്‍ ദ്വാരം കണ്ടതുമായിരുന്നു സങ്കീര്‍ണ്ണതകള്‍. തുടര്‍ന്ന് ബ്ലീഡിംങും ആരംഭിച്ചു. 2013 മെയ് 10 ന് മെലീസ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയായി. അബോര്‍ഷനായിരിക്കും നല്ലതെന്ന് ഡോക്ടേഴ്‌സ് വിധിച്ചു.

ഭര്‍ത്താവ് അറ്റ്‌ലാന്റയ്ക്ക് പോയ ദിവസം രക്തക്കുളത്തിലായി പോയി മെലീസ. കാരണം കിടക്ക മുഴുവന്‍ രക്തം. 911 വിളിച്ചു ആംബുലന്‍സ് വരുത്തി ഹോസ്പിറ്റലിലേക്ക് പോകാമെന്ന് വിചാരിച്ചുവെങ്കിലും സെല്‍ഫോണ്‍ കണ്ടില്ല. മക്കള്‍ മാത്രമായ വീട്. ഭര്‍ത്താവ് ദൂരെയും. താന്‍ മരിച്ചുപോകുമെന്ന് തന്നെ മെലീസ കരുതി.

ഈ സമയത്ത് മുറിയിലുണ്ടായിരുന്ന ന്യൂമാന്റെ പ്രാര്‍ത്ഥനാകാര്‍ഡെടുത്ത് വിശ്വാസത്തോടെ മെലീസ പ്രാര്‍ത്ഥിച്ചു. രക്തപ്രവാഹം നിലയ്ക്കാന്‍ വേണ്ടിയായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥിച്ചുതീര്‍ന്നപ്പോഴേയ്ക്കും അത്ഭുതകരമായി ബ്ലീഡിംങ് നിലച്ചു.

2013 ഡിസംബര്‍ 27 ന് മെലീസ പ്രസവിച്ചു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ കുഞ്ഞിനെ. ജെമ്മ എന്ന പെണ്‍കുഞ്ഞ് പിന്നീട് ന്യൂമാന്‍ വഴിയുള്ള ഈ മാധ്യസ്ഥശക്തിയുടെ വിവരം അധികാരികളെ അറിയിക്കുകയും മെഡിക്കല്‍ സയന്‍സിന് വിശദമാക്കാന്‍ കഴിയാത്ത ഈ രോഗസൗഖ്യത്തെ അത്ഭുതമെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.