ആര്‍ക്കും ഒരിക്കലും തനിയെ രക്ഷിക്കുക സാധ്യമല്ല: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ആര്‍ക്കും ഒരിക്കലും തനിയെ രക്ഷിക്കുക സാധ്യമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. എന്നാല്‍ ഈ വ്യത്യാസങ്ങള്‍ ശത്രുതയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നത് ഏറെ ദയനീയമാണ്.

ആര്‍ക്കും തനിയെ രക്ഷിക്കുക സാധ്യമല്ലാത്തതുകൊണ്ടാണ് മനുഷ്യരക്ഷയ്ക്കുവേണ്ടി പിതാവായ ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത. അതിലൂടെ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ പാത തുറക്കുകയും ചെയ്തു. യേശു സുഹൃത്തെന്ന നിലയിലാണ് തന്നെഅവതരിപ്പിക്കുന്നത്. ക്രിസ്തുവിന്റെ വാത്സല്യത്തിന്റെയും സാന്ത്വനത്തിന്റെയും സ്‌നേഹസാന്നിധ്യത്തിന്റെയും പ്രതിഫലനമായി ഇന്നും നാം അത് അനുഭവിക്കുന്നു.

വ്യക്തികള്‍ക്കിടയിലെ സൗഹൃദം നാല്പത്തിനാലാമത് സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.