തന്റെ ഭാവി കബറിടത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് കേട്ടോ…

വത്തിക്കാന്‍ സിറ്റി: തന്റെ അന്ത്യസ്ഥാനം നേരത്തെ തന്നെ നി്ശ്ചയിക്കപ്പെട്ടതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് മേരീ മേജര്‍ ബസിലിക്കയിലാണ് തന്നെ അടക്കം ചെയ്യേണ്ടതെന്നും പാപ്പ വ്യക്തമാക്കി. പരിശുദ്ധ അമ്മയോടുളള ഭക്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെക്‌സിക്കന്‍ ടെലിവിഷന്‍ പ്രോഗ്രമായ N+ ന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

സെന്റ് മേരി മേജര്‍ ബസിലിക്ക അഞ്ചാം നൂറ്റാണ്ടുമുതല്‍ തന്നെ പ്രശസ്തമായ ദേവാലയമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്കാ ദേവാലയവും. റോമിലെ പ്രധാനപ്പെട്ട നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നും. നൂറിലധികം തവണ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ബസിലിക്കയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിട്ടുണ്ട്. നിലവില്‍ ആറു മാര്‍പാപ്പമാരെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് സാധാരണയായി മാര്‍പാപ്പമാരുടെ കബറിടം സ്ഥിതി ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.