മാര്‍പാപ്പയുടെ ഉപദേശകസമിതിയിലെ കര്‍ദിനാളുമാരുടെ യോഗം ചേര്‍ന്നു

വത്തിക്കാന്‍ സിറ്റി: സാര്‍വത്രിക സഭയുടെ ഭരണത്തില്‍ മാര്‍പാപ്പയെ സഹായിക്കുന്നതിനും റോമന്‍ കൂരിയായുടെ പുനരവലോകനത്തിനുമായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം രൂപം നല്‍കിയ C9 കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗംവത്തിക്കാനില്‍ ആരംഭിച്ചു. ഈ വര്‍ഷം ചേരുന്ന മൂന്നാമത്തെ സമ്മേളനമാണിത്. റോമന്‍ കൂരിയയുടെ നവീകരണ പദ്ധതിയിലും, സഭയുടെ ഭരണ സംവിധാനങ്ങളിലും, പാപ്പായെ സഹായിക്കുന്നതിനു വേണ്ടിയാണ് 9 കര്‍ദിനാളമാരുടെ ഉപദേശകസംഘത്തിനു ഫ്രാന്‍സിസ് പാപ്പാ രൂപം നല്‍കിയത്. കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയില്‍ അംഗമാണ്. കഴിഞ്ഞ സമ്മേളനം ഏപ്രില്‍ മാസമാണ് ചേര്‍ന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.