റോമന്‍ ആരാധനക്രമ ദിവ്യബലി: മാര്‍പാപ്പ ഭേദഗതി വരുത്തി

വത്തിക്കാന്‍ സിറ്റി: 1962 ലെ റോമന്‍ ആരാധനക്രമം ദിവ്യബലിയില്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി.. ഇതുമായി ബന്ധപ്പെട്ട് ത്രദീസിയോനിസ കുസ്‌തോദേസ് എന്ന പുതിയ സ്വയാധികാര പ്രബോധനവും പാപ്പ പുറത്തിറക്കി.

ഇതനുസരിച്ച് പഴയ ആരാധനക്രമമനുസരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവാദിത്തം രൂപതാധ്യക്ഷനില്‍ നിക്ഷിപ്തമായിരിക്കും. സ്വന്തം രൂപതയില്‍ 1962 ലെ റോമന്‍ മിസ്സല്‍ ഉപയോഗിക്കുന്നതിന് അനുവാദം നല്കാനുളള അധികാരം രൂപതാധ്യക്ഷന് മാത്രമായിരിക്കും. എല്ലാ ഇടവക ദേവാലയങ്ങളിലും പഴയ ആരാധനക്രമമനുസരിച്ച് ദിവ്യബലി അര്‍പ്പിക്കാന്‍ പുതിയ ദേഭഗതി അനുവദിക്കുന്നില്ല.

മെത്രാന്‍ നിശ്ചയിക്കുന്ന ദേവാലയങ്ങളില്‍ നിശ്ചിത ദിനങ്ങളില്‍ മെത്രാന്റ പ്രതിനിധിയായ വൈദികന്‍ മാത്രമായിരിക്കും പഴയ ആരാധനക്രമമനുസരിച്ചുളള കുര്‍ബാന അര്‍പ്പിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.