പോര്‍ട്ട് ചാപ്ലയിന്‍മാര്‍ക്ക് പുതിയ ഡയറക്ടര്‍

ന്യൂ ഡല്‍ഹി: സീ അപ്പസ്‌തോല്‍ഷിപ്പിന്റെ പുതിയ ഡയറക്ടറായി ഫാ. റോക്വെ നൊറോണ നിയമിതനായി. സൊസൈറ്റി ഓഫ് ദ മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമായ ഇദ്ദേഹം ഇന്ത്യയിലെ പോര്‍ട്ട് ചാപ്ലയിന്മാരുടെ പുതിയ ദേശീയ കോര്‍ഡിനേറ്ററാണ്. നിലവില്‍ കൊല്‍ക്കൊത്ത പോര്‍്ട്ട് ചാപ്ലയിനാണ്.

ഇതിനുപുറമെ കൊല്‍ക്കൊത്ത അതിരൂപതയിലെ ഇടവകവികാരിയും നഗരത്തിലെ ഇംഗ്ലീഷ് ഹിന്ദി മീഡിയം സ്‌കൂളിന്റെ മാനേജരുമാണ്. സിബിസിഐ ആണ് നിയമനം നടത്തിയത്്.

ഇന്ത്യയില്‍ പ്രധാനപ്പെട്ട 14 തുറമുഖങ്ങളും 14 ചാപ്ലയിന്മാരുമുണ്ട്. കടല്‍സഞ്ചാരികളുടെയും ജോലിക്കാരുടെയും ആത്മീയമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് പോര്‍ട്ട് ചാപ്ലയിന്‍മാരെ നിയമിച്ചിരിക്കുന്നത്. ലോകത്തിലെ നൂറു രാജ്യങ്ങളിലായി 450 തുറമുഖങ്ങളില്‍ 400 കത്തോലിക്കാ പോര്‍ട്ട് ചാപ്ലയിന്മാര്‍ സേവനം ചെയ്യുന്നു



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.