ദുരിതം പിടിച്ച ആത്മാവിന് പ്രാര്‍ത്ഥന ദിവ്യൗഷധം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദുരിതം പിടിച്ച ആത്മാവിന് ഏറ്റവും മികച്ച ഔഷധം പ്രാര്‍ത്ഥനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഒരു ചെടിയെക്കുറിച്ച് ആലോചിക്കുക. എല്ലാദിവസവും തുടര്‍ച്ചയായി അതിന് വെള്ളം നല്‌കേണ്ടിയിരിക്കുന്നു, എന്നാല്‍ ഒരാഴ്ച അതിന് വെള്ളം നല്കാതിരുന്നാലോ.. ആ ചെടി വാടിപ്പോകും.പ്രാര്‍ത്ഥനയുടെ കാര്യവും ഇങ്ങനെയാണ്. പ്രാര്‍ത്ഥനയില്ലാതെ നമുക്ക് ജീവിക്കാനാവില്ല, പ്രാര്‍ത്ഥനയെന്ന ജലം നമുക്ക് എല്ലാദിവസവും വേണം.

എല്ലാ ദിവസവും ദൈവത്തിന് സമര്‍പ്പിക്കാനായി നമുക്ക് സമയം വേണം അതുവഴി അവിടുന്ന് നമ്മുടെ ജീവിതത്തിലേക്കും നമ്മുടെസമയത്തിലേക്കും പ്രവേശിക്കും, പ്രാര്‍ത്ഥനയിലൂടെ നാം ദൈവത്തിന് നേരെ ഹൃദയം തുറക്കുന്നു നമ്മെ സ്‌നേഹം കൊണ്ടും സമാധാനം,സന്തോഷം,ശക്തി എന്നിവ കൊണ്ടും ദൈവം നിറയ്ക്കുകയും അങ്ങനെ വിശ്വാസത്തില്‍ നമ്മെ സമൃദ്ധിയുള്ളവരുമാക്കുകയും ചെയ്യും,

ഓരോ ദിവസവും നാം ഉറക്കമുണര്‍ന്നെണീല്ക്കുമ്പോള്‍ ദൈവമേ നിനക്ക് നന്ദി, ഈ ദിവസം ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു എന്ന് പറയാന്‍ കഴിയണം. ഇതൊരു ചെറിയ പ്രാര്‍ത്ഥനയാണ്, ഓരോ പ്രവൃത്തികള്‍ ചെയ്യുന്നതിന് മുമ്പും നമുക്ക് ഇങ്ങനെ ആവര്‍ത്തിക്കാന്‍ കഴിയണം. പരിശുദ്ധാത്മാവേ വരിക. ഓരോ സംഗതികള്‍ക്കിടയിലും നാം ഇങ്ങനെ പറയണം,ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു. ഈശോയെ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.