ശ്രീലങ്കയ്ക്കു വേണ്ടി മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഏപ്രില്‍ 28 ന്


ലണ്ടന്‍: ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കും ബന്ധുക്കള്‍ക്കും ലോകസമാധാനത്തിനും വേണ്ടി മരിയന്‍ മിനിസ്ട്രിയുടെയും മരിയന്‍പത്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28 ന് പ്രത്യേക പ്രാര്‍ത്ഥനകളും അനുസ്മരണബലികളും നടക്കും.

അന്നേദിവസം മരിയന്‍ മിനിസ്ട്രിയുടെയും മരിയന്‍പത്രത്തിന്റെയും അഭ്യുദയകാംക്ഷികളായ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ശ്രീലങ്കന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. മരിയന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററും സെന്റ് മാര്‍ക്ക് മിഷന്റെയും സെന്റ് പാേ്രദ പിയോ മിഷന്റെ ചുമതലക്കാരനുമായ ഫാ. ടോമി എടാട്ടും ദിവ്യബലി അര്‍പ്പിച്ച് ലോകസമാധാനത്തിനും മരണമടഞ്ഞവരുടെ നി്ത്യശാന്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ബഹുമാനപ്പെട്ട വൈദികരും വിശ്വാസികളും അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളില്‍ ഇരുന്ന് ഞായറാഴ്ചയിലെ ഈ പ്രത്യേകപ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് മരിയന്‍ മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് അഭ്യര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.