നാളെ മുതല്‍ പത്തുദിവസത്തേക്ക് ചങ്ങനാശ്ശേരി അതിരൂപതയില്‍ പ്രാര്‍ത്ഥനാ ദിനം

ചങ്ങനാശ്ശേരി: പന്തക്കുസ്താ തിരുനാളിന് ഒരുക്കമായി നാളെ മുതല്‍ പത്തു ദിവസത്തേക്ക് ചങ്ങനാശ്ശേരി അതിരുപത പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്.

സഭയില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ശക്തിനിറയപ്പെടാനും തിന്മയ്‌ക്കെതിരെ പോരാടി ജയിക്കാനും സത്യത്തിന്റെ പാതയില്‍ മുന്നേറാനുമായിട്ടാണ് പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഒമ്പതിനാണ് പന്തക്കുസ്താ തിരുനാള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.