യു. പിയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

അലഹബാദ്: അലഹബാദ് രൂപത സാമൂഹികസേവന വിഭാഗം ഡയറക്ടറും മലയാളിയുമായ ഫാ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മതപരിവര്‍ത്തനം ആരോപിച്ചു കസ്റ്റഡിയിലെടുത്തവരുടെ വിവരം തിരക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു വൈദികന്‍. അലഹബാദ് രൂപതാ ഡവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയിലെ ജീവനക്കാരന്‍ പീറ്റര്‍ പോളിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു ഫാ.സെബാസ്റ്റ്യന്‍. പീറ്റര്‍ പോളിന്റെ ഭാര്യ സഹായം അഭ്യര്‍ത്ഥിച്ച് വൈദികനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അപ്പോഴായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥാണ് ഉത്തര്‍പ്രദേശ്ഭരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.