നൈജീരിയ: ശുശ്രൂഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വൈദികനെ വെടിവച്ചുകൊന്നു

നൈജീരിയ: നൈജീരിയായെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വൈദികകൊലപാതകം. ഫാ.ചാള്‍സ് ഓനംചോലെയാണ് ഇത്തവണ കൊല്ല്‌പ്പെട്ടത്. ബെനിന്‍സിറ്റി അതിരൂപതയിലെ വൈദികനായ ഇദ്ദേഹം ശുശ്രൂഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെടിവച്ചുകൊന്നത്്. ഈവരുന്ന ഓഗസ്റ്റില്‍ പൗരോഹിത്യത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കവെയാണ് ഫാ. ചാള്‍സ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത് തങ്ങളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ് അഗസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

സെന്റ് മൈക്കിള്‍സ് കോളജിലെ വൈസ്പ്രിന്‍സിപ്പലായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ചാള്‍സ്. ജൂണ്‍ മാസത്തില്‍ ഫാ. സ്റ്റാന്‍സിസ്ലാവോസിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.വൈദികര്‍ക്ക് നേരെ നൈജീരിയായില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഫാ. ചാള്‍സിന്റെ കൊലപാതകം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.