പത്ത് ലക്ഷം വ്യക്തികൾക്ക് പ്രൊ ലൈഫ് സന്ദേശങ്ങൾ നൽകുന്ന യാത്ര കൊല്ലം ജില്ലയിലേക്ക്


കൊല്ലം. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 2 ന് കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്ര കൊല്ലം ജില്ലയിൽ.
ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം, ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജെയിംസ് ആഴ്ചങ്ങാടാൻ ജനറൽ ക്യാപ്റ്റനും, സാബു ജോസ് ജനറൽ കോ ഓർഡിനേറ്ററുമായുള്ള സംസ്ഥാന സമിതിയാണ് മാർച്ച്‌ ഫോർ ലൈഫിന് നേതൃത്വം നൽകുന്നത്.മാർട്ടിൻ ന്യൂനസ്, ആന്റണി പത്രോസ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും, ജോർജ് എഫ് സേവ്യർ, ജോയ്‌സ് മുക്കുടം എന്നിവർ ജോയിന്റ് കോ ഓർഡിനേറ്റർമാരും, സിസ്റ്റർ മേരി ജോർജ് FCC പ്രയർമിനിസ്ട്രിയുടെ കോഓർഡിനേറ്ററുമാണ്.
14 ജില്ലകളിലെ 32 കത്തോലിക്ക രൂപതകളിലൂടെ ജീവസംരക്ഷണ സന്ദേശ കടന്നുപോകും. ബിഷപ്പ് ഹൗസുകൾ, പള്ളികൾ, ആശുപത്രികൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, കാരുണ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം സന്ദർശിക്കുന്നു. തെരുവോരങ്ങളിൽ സമ്മേളനങ്ങൾ, വചനവിസ്മയ മാജിക്ക്, പ്രൊ ലൈഫ് റാലികൾ, എന്നിവയും സംഘടിപ്പിക്കപെടുന്നു.
കണ്ണൂർ, തലശ്ശേരി, മാനന്തവാടി, ബത്തേരി, താമരശ്ശേരി, കോഴിക്കോട്, പാലക്കാട്‌, സുൽത്താൻപേട്ട്, തൃശൂർ, കോട്ടപ്പുറം, ഇരിഞ്ഞാലക്കുട, എറണാകുളം, വരാപ്പുഴ, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി, കാഞ്ഞിരപള്ളി, പാല, കോട്ടയം, വിജയപുരം, ചങ്ങനാശ്ശരി,ആലപ്പുഴ തിരുവല്ല, മാവേലിക്കര, പത്തനംതിട്ട രൂപതകൾ സന്ദർശിച്ചു.
കൊല്ലം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയാണ് കെസിബിസി പ്രൊ ലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ. കെസിബിസി പ്രൊ ലൈഫ് സമിതിക്ക് സംസ്ഥാനതലത്തിൽ ഏകോപന സംവിധാനവും രൂപതകളിൽ പ്രൊ ലൈഫ് സമിതികളുമുണ്ട്.
ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ ( ഡയരക്ടർ ) സാബു ജോസ്, ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ് ( ആനിമേറ്റർ ), ജോൺസൻ സി എബ്രഹാം (പ്രസിഡന്റ്‌ ) ജെയിംസ് ആഴ്ചങ്ങാടാൻ ( ജനറൽ സെക്രട്ടറി )ഉൾപ്പെടുന്ന 15 അംഗ സമിതി സംസ്ഥാനതലത്തിൽ നേതൃത്വം നൽകുന്നു.
മനുഷ്യജീവന്റെ സമഗ്ര സംരക്ഷണമാണ് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ലക്ഷ്യം. ജീവസമൃദ്ധി എന്ന പേരിൽ കൂടുതൽ മക്കളുള്ള അയ്യായിരത്തോളം കുടുംബങ്ങളെ ൽ 2011 ആദരിച്ചത് പ്രൊ ലൈഫ് സമിതിയായിരുന്നു. കത്തോലിക്ക സഭ ആഗോളതലത്തിൽ കാരുണ്യവർഷം ആചരിച്ചപ്പോൾ കാരുണ്യ കേരള സന്ദേശ യാത്ര നടത്തി ആയിരത്തോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും പ്രസ്താനങ്ങളെയും കാരുണ്യപ്രവർത്തകരെയും ആദരിച്ചിരുന്നു.
ആഗോളതലത്തിൽ മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, ശക്തമായ കർമ്മപദ്ധതി കൾ ആവിഷ്കരിക്കുവാനും പ്രൊ ലൈഫ് പ്രവർത്തകർ ശ്രദ്ധിക്കുന്നു.
കെസിബിസിയുടെ പ്രസിഡണ്ടും മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷനുമായ കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ്, സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫെൽ തട്ടിൽ, കെ ആർ എൽ സി സി ചെയർമാൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള സമിതിയുടെ നേതൃത്വത്തിലാണ് ജീവസംരക്ഷണ സന്ദേശ യാത്ര നടക്കുന്നത്.സമാപന സമ്മേളനം ജൂലൈ 18 ന് തിരുവനന്തപുരത്ത് നടക്കും.വിവിധ രൂപതകളിലെ മെത്രാൻമാരും പ്രൊ ലൈഫ് പ്രവർത്തകരും പങ്കെടുക്കും.
മൂന്നൂറ് കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ജീവ സംരക്ഷണയാത്രയിലൂടെ കുറഞ്ഞത് പത്ത്ലക്ഷം വ്യക്തികൾക്ക് പ്രൊ ലൈഫ് സന്ദേശങ്ങൾ നൽകുവാൻ കഴിയുമെന്ന് ജനറൽ കോ ഓർഡിനേറ്റർ സാബു ജോസ് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.