വ്യഭിചാരം നിയമവിധേയമാകുന്നു, ബില്ലിനെതിരെ വാഷിംങ്ടണ്‍ അതിരൂപത

വാഷിംങ്ടണ്‍ ഡിസി: വ്യഭിചാരം നിയമവിധേയമാക്കാന്‍ പോകുന്ന ബില്ലിനെതിരെ വാഷിംങ്ടണ്‍ അതിരൂപത. വാഷിംങ്ടണ്‍ ഡിസി കൗണ്‍സില്‍ B23-0318 പരിഗണിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് അതിരൂപത വിയോജിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഈ ബില്‍പാസാക്കിയാല്‍ വാഷിംങ്ടണ്‍ ഡിസി വ്യഭിചാരം നിയമവിധേയമാക്കുന്ന രാജ്യത്തിലെ രണ്ടാമത്തെ സ്ഥലമാകും. നേവാദയിലെ ചില ഭാഗങ്ങളില്‍ വേശ്യാവൃത്തി ഇപ്പോള്‍ നിയമവിധേയമാണ്.

ഞങ്ങള്‍ വിശ്വസിക്കുന്നത് ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മനുഷ്യമഹത്വം ആദരിക്കപ്പെടണമെന്നുമാണ്. മനുഷ്യമഹത്വത്തെ നിഹനിക്കുന്ന ഏതു തരം ചൂഷണത്തെയും അതുകൊണ്ടുതന്നെ സഭ അപലപിക്കുന്നു. ഇതു സംബന്ധിച്ച അതിരൂപത പുറത്തിറക്കിയ പ്രതികരണത്തില്‍ ലൈഫ് ഇഷ്യൂസ് ഡയറക്ടര്‍ മേരി ഫോര്‍ പറഞ്ഞു.

വേശ്യാവൃത്തി നിയമവിധേയമാക്കുമ്പോള്‍ സംഭവിക്കുന്നത് വ്യക്തി ഒരു കൈവശാവകാശ വസ്തുമാത്രമായിത്തീരുുന്നു. മനുഷ്യക്കടത്തിന് വിധേയരാാകുന്ന വ്യക്തികളെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കൗണ്‍സലിംങ്, തൊഴില്‍ പരിശീലനം തുടങ്ങിയവയും നല്കുന്നുണ്ട്.

വേശ്യാവൃത്തി നിയമവിധേയമാക്കുന്നതോടെ വേശ്യാവൃത്തിയുടെ ആവശ്യം വര്‍ദ്ധിച്ചുവരുമെന്നും ഇത് മനുഷ്യക്കടത്തിന് കാരണമായിത്തീരുമെന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നവംബര്‍ ഒന്നുവരെ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.