ക്യൂബെക്കില്‍ കര്‍ശന സെക്കുലറിസം ബില്‍ പാസാക്കി, മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം

ക്യൂബെക്ക് :ക്യൂബെക്കില്‍ കര്‍ശന സെക്കുലറിസം ബില്‍ പാസാക്കി. മതപരമായ ചിഹ്നങ്ങളോ വസ്ത്രങ്ങളോ പൊതു ഇടങ്ങളില്‍ നിരോധിച്ചുകൊണ്ടാണ് ഈ ബില്‍ പാസാക്കിയിരിക്കുന്നത്. അതനുസരിച്ച് സ്‌കൂള്‍ അധ്യാപകര്‍, സ്റ്റേറ്റ് ലോയേഴ്‌സ്, ജഡ്ജ്‌സ്, പോലീസ് ഓഫീസേഴ്‌സ് തുടങ്ങിയവര്‍ക്ക് തങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന യാതൊരു അടയാളങ്ങളും പരസ്യമായി ഉപയോഗിക്കാന്‍ അനുവാദമില്ല.

ക്വൂബെക്കിലെ ഭൂരിപക്ഷ ഗവണ്‍മെന്റ് അധികാരികളുടെയും പിന്തുണയോടെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്്. ജനങ്ങളുടെ അവകാശങ്ങള്‍ നീക്കിക്കളയുന്ന ബില്‍ ആണ് ഇത് എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ക്യൂബെക് അസംബ്ലി ഓഫ് കാത്തലിക് ബിഷപ്‌സ് ബില്ലിനെതിരെ പ്രതികരിച്ചു. സാമൂഹ്യ സമാധാനത്തെക്കാള്‍ കൂടുതല്‍ ഭയവും അസഹിഷ്ണുതയും വളര്‍ത്താനേ ഇതുപകരിക്കൂ എന്നും ജനങ്ങളെ മതവൈവിധ്യങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് വേണ്ടതെന്നും നിയന്ത്രണമോ നിരോധനമോ അല്ല അതിന് ആവശ്യമെന്നും ബിഷപ്‌സ് അസംബ്ലി പത്രപ്രസ്താവനയില്‍ പറഞ്ഞു. ക്യൂബെക്കില്‍ ക്രൈസ്തവരും മുസ്ലീമുകളുമാണ് ഭൂരിപക്ഷം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.