വൈദിക വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൃശൂര്‍: അതിരൂപതയിലെ വൈദികവിദ്യാര്‍ത്ഥിയും പാവറട്ടി ഒലക്കേങ്കില്‍ നിക്കോളാസിന്റെ മകനുമായ റിയോ മുങ്ങിമരിച്ചു. കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 21 വയസായിരുന്നു.

വൈദിക പഠനത്തിന്റെ ഭാഗമായി പുല്ലഴിയിലെ സെന്റ് ക്രിസ്റ്റീനാഹോമില്‍ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു. സെമിനാരി വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ കൂടി കുളിക്കാനിറങ്ങിയതായിരുന്നു. റിയോ കുളത്തിലിറങ്ങിയ ഉടനെ വെള്ളത്തില്‍ മുങ്ങിപ്പോയി. ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി പുറത്തെടുത്തപ്പോഴേക്കും റിയോ മരിച്ചുകഴിഞ്ഞിരുന്നു.

സെമിനാരിയില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് റിയോ. സെന്റ് തോമസ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രിവിദ്യാര്‍ത്ഥിയുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.