ജപമാല അക്രമാസക്തമെന്ന് ഫേസ്ബുക്ക്, ചിത്രം മറച്ചു

ജപമാല അക്രമാസക്തമെന്ന് ഫേസ്ബുക്ക് കണ്ടുപിടിത്തം.ബൈബിള്‍ വാക്യത്തോടൊപ്പം ജപമാല പിടിച്ചിരിക്കുന്ന ആളുടെ കൈ സെന്‍സര്‍ ചെയ്തതിനാണ് ഫേസ്ബുക്ക് ഈ വിശദീകരണം നല്കിയിരിക്കുന്നത്. പോര്‍ച്ചുഗല്ലിലെ ഫില്‍ഹോസ് ദെ മരിയ എന്നകത്തോലിക്കാ പേജിലെ ചിത്രമാണ് ഫേസ്ബുക്ക് നിരോധിച്ചത്.

ഫേസ്ബുക്കിന്റെ ഈ നടപടിയും വിശദീകരണവും കത്തോലിക്കാ വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുകയാണ്. കത്തോലിക്കാ ഉളളടക്കങ്ങള്‍ക്കെതിരെയുള്ള ഫേസ്ബുക്ക് ഇടപെടല്‍ മുമ്പുംഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റ് മതവിശ്വാസങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതും. ഇത് തികച്ചും ആശങ്കയുണര്‍ത്തുന്നുണ്ട്.

കത്തോലിക്കാവിശ്വാസങ്ങളെയും പരിശുദ്ധ അമ്മയെയും ഫേസ്ബുക്കിന്ഭയമാണോ? ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.