സാത്താന് നമ്മോട് അസൂയ; കാരണം യേശുക്രിസ്തു നമ്മില്‍ ഒരാളാണ്:ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സാത്താന്‍ വിഭജനവും വിദ്വേഷവും വിതയ്ക്കുന്നതിന് കാരണം അവനിലെഅസൂയയാണെന്നും ആ അസൂയയ്ക്ക് കാരണം യേശു ക്രിസ്തുനമ്മെ പോലെ ഒരാളായി മനുഷ്യാവതാരം ചെയ്തതാണെന്നും ഫ്രാന്‍സിസ്മാര്‍പാപ്പ. മനുഷ്യവംശത്തെ സഹോദരിസഹോദരന്മാരായി ജീവിക്കുന്നതില്‍ നിന്നും സാത്താന്‍ എങ്ങനെ അകറ്റിനിര്‍ത്തുന്നതെന്നും മനുഷ്യവംശത്തെ നശിപ്പിക്കുന്നത് എങ്ങനെയെന്നും വിശദീകരിക്കുകയായിരുന്നു പാപ്പ.

നാം നമ്മുടെ ഉള്ളില്‍ തന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. കായേനും ആബേലും സഹോദരന്മാരായിരുന്നു. പക്ഷേ അസൂയയും പകയും മൂലം ഒരാള്‍ മറ്റെയാളെ നശിപ്പിച്ചു. ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. യുദ്ധങ്ങള്‍, നാശങ്ങള്‍.. യുദ്ധം മൂലമുള്ള രോഗങ്ങളാല്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന് ലോകത്തില്‍ വിദ്വേഷത്തിന്റെ കളകള്‍ ഒരുപാട് വിതയ്ക്കപ്പെടുന്നുണ്ട്. എല്ലാം നശിപ്പിക്കാന്‍ വേണ്ടിയാണ് അവ. അനേകം കുട്ടികള്‍ വിശന്നും ദാഹിച്ചും മരിക്കുന്നു. അവര്‍ക്ക് ഭക്ഷണമില്ല, വിദ്യാഭ്യാസമില്ല, ആരോഗ്യസുരക്ഷയില്ല. അതിന് ചെലവഴിക്കേണ്ട തുക ആയുധങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.