സാത്താന്‍ ഒരു യാഥാര്‍ത്ഥ്യം: ഈശോസഭാ സുപ്പീരിയര്‍ ജനറളിന്റെ അഭിപ്രായത്തെ തള്ളി ഭൂതോച്ചാടകരുടെ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍

വത്തിക്കാന്‍ സിറ്റി: സാത്താന്‍ യാഥാര്‍ത്ഥ്യമാണെന്ന് കത്തോലിക്കാ ഭൂതോച്ചാടകരുടെ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കത്തോലിക്കാസഭയുടെ പ്രബോധനമനുസരിച്ചും സാത്താന്‍ ഒരു വ്യക്തിയാണന്നും പ്രസ്താവന പറഞ്ഞു. അടുത്തയിടെ ഈശോസഭ സുപ്പീരിയര്‍ ജനറല്‍ സാത്താനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു പ്രസ്താവന.

അബദ്ധവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ് ഫാ. സോസായുടെ പ്രതികരണമെന്ന് സംഘടന നിരീക്ഷിച്ചു. സാത്താന്‍ ഒരു വ്യക്തിയല്ലെന്നും പ്രതീകാത്മകമായ യാഥാര്‍ത്ഥ്യമാണെന്നുമായിരുന്നു ഈശോസഭാ സുപ്പീരിയര്‍ ജനറലിന്റെ അഭിപ്രായം. മനുഷ്യനെപോലെ ഒരു വ്യക്തിയല്ല എന്നും മനുഷ്യജീവിതത്തില്‍ തിന്മ പ്രകടിപ്പിക്കുന്ന ഒരു വഴിയാണ് സാത്താന്‍ എന്നും ഫാ. സോസാ അഭിപ്രായപ്പെട്ടിരുന്നു.

തിരുവചനങ്ങളിലും അപ്പസ്‌തോലികപാരമ്പര്യങ്ങളിലും സഭയുടെ പ്രബോധനങ്ങളിലും നമ്മെ പഠിപ്പിക്കുന്നത് സാത്താന്‍ ഒരു യാഥാര്‍ത്ഥ്യമാണെന്നും വ്യക്തിയാണെന്നുമായിരുന്നു. എന്നാല്‍ ഫാ. സോസാ ഇതിനെ ഒരു പ്രതീകം മാത്രമായിട്ടാണ് പരിഗണിച്ചത്. മുമ്പും ഇദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ വിവാദത്തിന് തീ കൊളുത്തിയിരുന്നു. സഭയും മാര്‍പാപ്പയും ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള ഫാ. സോസായുടെ അഭിപ്രായം പരക്കെ വിമര്‍ശനങ്ങള്‍ക്കും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചിരുന്നു. ഇതിനെ ദൂരികരിച്ചുകൊണ്ടാണ് ഭൂതോച്ചാടകരുടെ പ്രസ്താവന പുറത്തിറങ്ങിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.