അന്ന് സാത്താന്‍ ആരാധകന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി…

ഫ്രാന്‍സി്‌സ് മാര്‍പാപ്പയുമായി അടുത്തയിടെ നടന്ന വീഡിയോ കോണ്‍ഫ്രന്‍സിലാണ് റഷ്യയില്‍ നിന്നുള്ള ഈ 34 കാരന്റെ മാനസാന്തരകഥ പുറംലോകം അറിഞ്ഞത്. അലക്‌സാണ്ടര്‍ ബറാനോവ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മാനസാന്തരപ്പെടുന്നതിന് മുമ്പ് ഇദ്ദേഹം ഒരു സാത്താന്‍ ആരാധകനായിരുന്നു.

ഒരാളുടെ ജീവിതത്തിലെ ഭയം,അക്രമം, ട്രോമ ഇവയെല്ലാമാണ് ഒരു വ്യക്തിയെ സാത്താന്‍ ആരാധനയിലേക്ക് നയിക്കുന്നത് എന്നാണ് അലക്‌സാണ്ടര്‍ പറയുന്നത്. ഇവയെ തെറ്റായി കൈകാര്യം ചെയ്തുകഴിയുമ്പോള്‍ ദൈവത്തോട് വെറുപ്പ് തോന്നുകയും സാത്താനോട് അടുക്കുകയും ചെയ്യുന്നു. രണ്ടുപേരില്‍ ഒരാള്‍ അന്ധവിശ്വാസം ഉള്ള വ്യക്തിയാണെന്ന് ഇദ്ദേഹം പറയുന്നു.

സാത്താന്‍ ആരാധകനായി താന്‍ പലതിന്മകളും ചെയ്തിട്ടുണ്ടെന്നും അലക്‌സാണ്ടര്‍ വീഡിയോയില്‍ തുറന്നു സമ്മതിക്കുന്നു. അഞ്ചുവര്‍ഷം മാത്രമേ താന്‍ സഭയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്തതായി തോ്ന്നുന്നുള്ളൂവെന്നും അലക്‌സാണ്ടര്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.