ആദ്യ കന്യാസ്ത്രീ ഡോക്ടറുടെ നാമകരണനടപടികള്‍ക്കായി കാത്തിരിക്കുന്നു

എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകയാണ് ഡോക്ടര്‍ സിസ്റ്റര്‍ മേരി ഗ്ലൗറി. ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് കെയര്‍ നെറ്റ് വര്‍ക്കിന്റെ സ്ഥാപക ഓസ്‌ട്രേലിയാക്കാരിയായ മേരി ഗ്ലൗറിയായിരുന്നു. 3500 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് ചായ് യുടെ അംഗങ്ങളായുണ്ട്.

ഇതില്‍ തന്നെ ആയിരത്തോളം പേര്‍ സിസ്റ്റര് ഡോക്ടര്‍മാരുമാണ്. സിസ്റ്റര്‍ മേരി ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് അംഗമായ മേരി ഗ്ലൗറിയാണ് ആദ്യമായി ഡോക്ടറായി പ്രാക്ടീസ് ചെയ്ത കന്യാസ്ത്രീ. 1920 ല്‍ പോപ്പ് ബെനഡിക്ട് പതിനഞ്ചാമനാണ് ഇതിന് അനുവാദം നല്കിയത്.

1887 ല്‍ ഓസ്‌ട്രേലിയായില്‍ ജനിച്ച മേരി 1920 ലാണ് ഇന്ത്യയിലെത്തിയത്. ഇവിടെയെത്തിയതിന് ശേഷമാണ് കന്യാസ്ത്രീയായത്. ആന്ധ്രപ്രദേശിലെ ഗൂണ്ടൂറില്‍ താമസമാക്കിയ മേരി തെലുങ്ക് ഭാഷ പഠിച്ചു. തന്റെ ജീവിതം മുഴുവന്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണ് മേരി ഉഴിഞ്ഞുവച്ചിരുന്നത്. ഗുണ്ടൂരില്‍ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ സ്ഥാപിക്കുകയും ചെയ്തു.

1943 ലാണ് ചായ് സ്ഥാപിച്ചത്. 2010 ല്‍ സിസ്റ്റര്‍ മേരിയുടെ നാമകരണനടപടികള്‍ക്ക് ആരംഭം കുറിച്ചു. ഇതോടെ ദൈവദാസപദവിയിലെത്തി. മെല്‍ബണ്‍ അതിരൂപതയില്‍ ഇന്ന് മേരി ഗ്ലൗറിയുടെ പേരില്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.