മധ്യപ്രദേശിലെ കത്തോലിക്കാ സ്‌കൂള്‍ പോലീസ് സംരക്ഷണം തേടുന്നു

ബിന: മധ്യപ്രദേശിലെ കത്തോലിക്കാസ്‌കൂള്‍ പോലീസ് സംരക്ഷണം തേടുന്നു. സാഗര്‍ ജില്ലയിലെ ബിന നിര്‍മ്മല്‍ ജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂളാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 30 അധ്യാപകരാണ് ഇത് സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. അധ്യാപകരില്‍ കൂടുതലും സ്ത്രീകളാണ്.

എബിവിപി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകര്‍ സ്‌കൂളിന്റെ പ്രധാന ഗെയ്റ്റ് അടച്ചിടുകയും സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു, അവയവക്കച്ചവടം, മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങളാണ് എബിവിപി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഉന്നയിച്ചിരിക്കുന്നത്. 1987 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് സ്‌കൂള്‍. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുമുണ്ട,. സ്‌കൂളിനെതിരെ ആസൂത്രിത രീതിയില് കള്ളക്കഥകളാണ് ചമച്ചുവിടുന്നത്.

അടുത്തയിടെയായി നോര്‍ത്ത് ഇന്ത്യയിലെ പല കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അധികാരികള്‍ക്കും എതിരെ വ്യാപകമായ തോതില്‍ ആരോപണങ്ങള്‍ അഴിച്ചുവിടുകയും കേസുകള്‍ രജിസ്ട്രര്‍ ചെയ്തുകൊണ്ടിരിക്കുകയുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.