ഫാ. സോജി ഓലിക്കല്‍ : അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ പുതിയ ഡയറക്ടര്‍

അട്ടപ്പാടി: അട്ടപ്പാടിസെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ഫാ. സോജി ഓലിക്കൽ ചുമതലയേറ്റു. ലോക പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമാണ്.  പാലക്കാട് രൂപത വൈദികനാണ്.

യുകെയിൽ ബർമിങ്ഹാം കേന്ദ്രമാക്കി ഇന്നും പ്രവർത്തിക്കുന്ന സെഹിയോൻ യുകെ ശുശ്രൂഷകൾക്ക്‌ തുടക്കമിട്ടത്അച്ചനാണ്.2009 ൽ സോജിയച്ചൻ തുടക്കമിട്ട യുകെ യിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ യൂറോപ്പിലെതന്നെ  പ്രധാന ആത്മീയ സംഗമമാണ് .ഉത്തരേന്ത്യയിലും ആയിരങ്ങളെ യേശുവിലേക്ക് നയിക്കാന് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സെഹിയോൻ ശുശ്രൂഷകളുടെ ഉത്ഭവസ്ഥാനമാണ് അട്ടപ്പാടി. ഫാ സേവ്യർ ഖാൻ വട്ടായിലാണ് സെഹിയോന് ശുശ്രൂഷകള് ആരംഭിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.