വാഹനാപകടത്തില്‍ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പടെ ആറുപേര്‍ മരിച്ചു

ഷില്ലോംങ്: മേഘാലയയില്‍ നടന്ന വാഹനാപകടത്തില്‍ വൈദികനും കന്യാസ്ത്രീയും ഡീക്കനും ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. ബരാമ ഇടവകവികാരിഫാ. മാത്യുദാസ്, ബരാമ ഫാത്തമ കോണ്‍വെന്റിലെ സിസ്റ്റര്‍ മെലഗ്രീന്‍ ഡാന്റ്‌സ്,സിസ്റ്റര്‍ പ്രൊമീള ടിര്‍ക്കിസ സിസ്റ്റര്‍ റോസി നോന്‍ഗ്ര്, ഡീക്കന്‍ മെയ്‌റാന്‍ എന്നിവരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. ട്രക്ക് ഡ്രൈവറും സഹായിയും ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലാണ്.

അമിതവേഗത്തില്‍ വന്ന ട്രക്ക് കാറിലിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മേഘാലയയിലെ സുമേറിലായിരുന്നു അപകടം.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം. ഷില്ലോംഗില്‍ നിന്ന് സിമന്റുമായി ഗോഹട്ടിയിലേക്ക് പോകുകയായിരുന്നു ട്രക്ക്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.