ഫ്രാന്‍സിസ് പാപ്പയുടെ ആശുപത്രിക്കപ്പല്‍ ബ്രസീലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബ്രസീല്‍: ആമസോണ്‍നദിയുടെ ആയിരം കിലോമീറ്റര്‍ തീരങ്ങളില്‍ കഴിയുന്ന ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഏറ്റവും നല്ല ചികിത്സ നല്കുന്നതിന് വേണ്ടിയുള്ള ആശുപത്രിക്കപ്പല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ മാസമാണ് ഈ കപ്പല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ആമസോണ്‍ സിനഡിന്റെ പ്രായോഗിക പ്രവര്‍ത്തനമായ കപ്പലാശുപത്രി സുവിശേഷപ്രഘോഷണത്തിനും രോഗികളെ സൗഖ്യമാക്കുന്നതിനും ശിഷ്യരെ തുടര്‍ന്നും അയച്ചുകൊണ്ടിരിക്കുന്ന കര്‍ത്താവിന്റെ കല്പനയ്ക്കുമുള്ള പ്രത്യുത്തരം കൂടിയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു സംബന്ധിച്ച് നല്കിയ സന്ദേശത്തില്‍ പറഞ്ഞു. സഭ സഞ്ചരിക്കുന്ന ആശുപത്രിയായി സകലരെയും വേര്‍തിരിവുകള്‍ കൂടാതെ സ്വാഗതം ചെയ്യുന്ന ജലത്തിന് മീതെയുള്ളആതുരാലയമാണെന്നും പാപ്പ പറഞ്ഞു.

യേശു ജലത്തിന് മീതെ നടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ശിഷ്യരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്തതുപോലെ ഈ കപ്പല്‍ ആത്മീയ ആശ്വാസം പകരുന്നതാകട്ടെ . പാപ്പ ആശംസിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.