സൗത്ത് ആഫ്രിക്കയിലെ കത്തീഡ്രലില്‍ മോഷണശ്രമത്തിനിടയില്‍ സക്രാരി തകര്‍ക്കപ്പെട്ടു


സൗത്ത് ആഫ്രിക്ക: മോഷണത്തിനിടയില്‍ കത്തീഡ്രലിലെ സക്രാരി തകര്‍ക്കപ്പെട്ടു. കേപ്പ് ടൗണ്‍ അതിരൂപതയിലെ കത്തീഡ്രലിലാണ് മോഷണത്തിനിടയില്‍ സക്രാരി തകര്‍ക്കപ്പെട്ടത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി ഭക്തസാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഭണ്ഡാരവും ഇതില്‍ ഉള്‍പ്പെടുന്നു.

ഏപ്രില്‍ 18 നാണ് സംഭവം. രണ്ടാം തവണയാണ് കത്തീഡ്രലിന് നേരെ ആക്രമണമുണ്ടായത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.