അക്രമികള്‍ വെടിവച്ചു പരിക്കേല്പിച്ച സൗത്ത് സുഡാന്‍ ബിഷപ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: സൗത്ത് സുഡാനിലെ നിയുക്തബിഷപ്് ക്രിസ്റ്റ്യന്‍ കാര്‍ലാസറെ ഫ്രാന്‍സിസ്് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെ്ത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തെ അക്രമികള്‍ വെടിവച്ചിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ് ചികിത്സയിലായതിനാല്‍ മെത്രാഭിഷേകച്ചടങ്ങുകള്‍ നീട്ടിവയ്ച്ചിരുന്നു. ഇപ്രകാരം നീട്ടിവച്ച മെത്രാഭിഷേകച്ചടങ് മാര്‍ച്ച് 25 ന് നടക്കും. ഇതിന് മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുമായുളള കൂടിക്കാഴ്ച.

കോംബോനി മിഷനറി സഭാംഗമായ ബിഷപ് ക്രിസ്റ്റ്യനെ റുംബെക്ക് രൂപതയുടെ അധ്യക്ഷനായി നിയമിച്ചതിന് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു 2021 ഏപ്രില്‍ 26 ന് അദ്ദേഹത്തിന് ഇരുകാലുകള്‍ക്കും വെടിയേറ്റത്. മെയ് 17 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടക്കാന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നും പക്ഷേ താന്‍ തിരിച്ചുവരുമെന്നും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വിശ്വാസികളോട് പറഞ്ഞിരുന്നു.

ദശാബ്ദങ്ങളോളമായി രൂപതയ്ക്ക് ഇടയനില്ലാത്ത സാഹചര്യമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.