പാപ്പ കാല്‍പാദങ്ങളില്‍ ചുംബിച്ചപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി, സൗത്ത് സുഡാന്‍ പ്രസിഡന്‍റ് പാര്‍ലമെന്‍റില്‍ സംസാരിച്ചത്…

സൗത്ത് സുഡാന്‍: അപ്രതീകഷിതമായിരുന്നു ആ അനുഭവം, പാപ്പ കാല്‍പ്പാദങ്ങളില്‍ ചുംബിച്ചപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. സൗത്ത് സുഡാന്‍ പ്രസിഡന്റ് സാല്‍വ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കാല്പാദങ്ങളില്‍ ചുംബിച്ചുകൊണ്ട് സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിച്ച നിമിഷങ്ങളെക്കുറിച്ച് പാര്‍ലമെന്റംഗങ്ങളോട് സംസാരിക്കുകയായിരുന്നു.

അതൊരു അനുഗ്രഹത്തിന്റെ നിമിഷമായിരുന്നു. ചിലപ്പോഴത് ശാപമായി തീരുകയും ചെയ്‌തേക്കാം, ഞങ്ങള്‍ ജനങ്ങളുടെ ജീവന്‍ വച്ച് കളിക്കുകയാണെങ്കില്‍. അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 10,11 തീയതികളില്‍ വത്തിക്കാനില്‍ നടന്ന ധ്യാനത്തിനൊടുവിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സൗത്ത് സുഡാന്‍ നേതാക്കന്മാരുടെ കാലുകള്‍ ചുംബിച്ചുകൊണ്ട് സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിച്ചത്. പ്രതിപക്ഷ നേതാവിനോട് തനിക്ക് ഇപ്പോള്‍ ശത്രുതയൊന്നും ഇല്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.