‘മാധ്യമപ്രവര്‍ത്തകര്‍ക്ക് എളിമ അത്യാവശ്യം’


വത്തിക്കാന്‍ സിറ്റി: ആത്മീയ ജീവിതത്തിന് ആവശ്യമായ അടിസ്ഥാന പുണ്യമാണ് എളിമ. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അത് വളരെ അത്യാവശ്യമാണ്എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

മാധ്യമപ്രവര്‍ത്തകരുടേത് വലിയൊരു ഉത്തരവാദിത്തമാണ്. ഒരു പത്രപ്രവര്‍ത്തകന് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളുണ്ട്. പ്രഫഷനലിസം, എഴുതാനുള്ളകഴിവ്, അന്വേഷണാത്മകതയും ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവും. എന്നാല്‍ ഈ കഴിവുകള്‍ക്കെല്ലാം അപ്പുറമാണ് എളിമ.

പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളുടെ മൂലക്കല്ലായി മാറാന്‍ എളിമയ്ക്ക് കഴിയും. വിവിധ മാധ്യമങ്ങളിലൂടെ നിങ്ങള്‍ക്ക് നന്മ ചെയ്യാന്‍ കഴിയും. പക്ഷേ നിങ്ങള്‍ ശ്രദ്ധാലുക്കളും വിവേകികളുമല്ലെങ്കില്‍ മറ്റുള്ളവരിലേക്ക് തിന്മ കയറിക്കൂടും. ചിലപ്പോള്‍ സമൂഹം ഒന്നാകെയും.പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.