ലൂര്‍ദ്ദിലെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി

ലൂര്‍ദ്ദ്: ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയമിച്ചു. ഫ്രാന്‍സിലെ ലില്ലി രൂപതയിലെ ബിഷപ് അന്റോണി ഹെറ്വാര്‍ഡിന് ആണ് ഈ പുതിയ ചുമതല. ഡിസ്‌പോസിഷന്‍ ഓഫ് ദ ഹോളി സീ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് അജപാലനപരമായ കരുതലും ശ്രദ്ധയും കൊടുക്കുക, തീര്‍ത്ഥാടനകേന്ദ്രത്തിന്റെ നടത്തിപ്പ് നോക്കി നടത്തുക എന്നിവയാണ് ബിഷപ്പിന്റെ ഉത്തരവാദിത്തങ്ങള്‍. ഇത് താല്ക്കാലികവും എന്നാല്‍ നിശ്ചിതകാലയളവ് ഇല്ലാത്തതുമായ നിയമനമാണ്.

1858 ല്‍ ബെര്‍ണദീത്തായ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതു മുതല്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ച തീര്‍ത്ഥാടനകേന്ദ്രമാണ് ലൂര്‍ദ്ദ്.

ഒന്നു മുതല്‍ മൂന്നുവരെ മില്യന്‍ തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഇവിടെ എത്തുന്നതായിട്ടാണ് കണക്ക്. നിരവധി അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും ദിവസവും ഇവിടെ സംഭവിക്കാറുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.