നേതാക്കളെ കുറ്റം പറയാതെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയ നേതാക്കളെ കുറ്റം പറയുകയും അവര്‍ക്കെതിരായി സംസാരിക്കുകയും ചെയ്യുന്നതിന് പകരം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിദ്വേഷമോ വാഗ്വാദമോ കൂടാതെയാണ് അവര്‍്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതെന്നും പാപ്പ വിശുദ്്ധ പൗലോസ് തിമോത്തിയ്ക്ക് എഴുതിയ ലേഖനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പകരം നമ്മള്‍ നല്കിക്കൊണ്ടിരിക്കുന്നത് ഒന്നുകില്‍ സ്തുതികളോ അല്ലെങ്കില്‍ വിമര്‍ശനമോ ആണ്. ദൈവമേ അവരെ അനുഗ്രഹിക്കുക എന്ന് പ്രാര്‍ത്ഥിക്കുന്നതിന് പകരം നമുക്കെങ്ങനെയാണ് അവരെ ഒറ്റയ്ക്ക് വിടാന്‍ കഴിയുക? പാപ്പ ചോദിച്ചു.

രാഷ്ട്രീയക്കാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അവരൊരിക്കലും അഴിമതിക്കാരാവുകയില്ല.. മറ്റുള്ളവരെ സേവിക്കാനുള്ള വലിയൊരു സ്ഥാനമാണ് രാഷ്ട്രീയക്കാരനുള്ളതെന്നു സെന്‌റ് പോളിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.