ശ്രീലങ്കയില്‍ ദു:ഖവെളളിയാഴ്ച മാതാവിന്റെ രൂപം രക്തക്കണ്ണീരൊഴുക്കിയത് ഈസ്റ്റര്‍ ദിന ദുരന്തത്തിന്‍റെ മുന്നോടിയോ?


കൊളംബോ: കാളുതറ, കാട്ടുകുറുണ്ട സെന്റ് ഫിലിപ്പ് നേരി ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം രക്തക്കണ്ണീര്‍ വാര്‍ത്തത് ഏപ്രില്‍ പത്തൊമ്പതാം തീയതിയാണ്.ആ ദിവസങ്ങളില്‍ ഈ സംഭവം വലിയൊരു വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.

പക്ഷേ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അതായത് ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയത്തില്‍ ഐഎസ് ചാവേറാക്രമണം ഉണ്ടായതോടെ പ്രസ്തുത സംഭവം വ്യാപകമായി അറിയപ്പെട്ടുതുടങ്ങി. ഈ സംഭവം ലോകം അറിയാന്‍ ഇടയാക്കിയത് ഡീക്കന്‍ നിക്ക് ഡോണെല്ലി സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം എന്തുകൊണ്ട് എന്ന പേരില്‍ മാതാവിന്റെ രൂപവും വാര്‍ത്തയും ഷെയര്‍ ചെയ്തതോടെയാണ്.

ഈസ്റ്റര്‍ ദിനത്തിലെ ദുരന്തത്തിന്റെ മുന്നോടിയായിട്ടാണ് മാതാവിന്റെ രൂപം രക്തക്കണ്ണീര്‍ വാര്‍ത്തത് എന്നാണ് വിശ്വാസികള്‍ കരുതുന്നത്. സെന്റ് അന്തോണി ഷ്രൈന്‍, സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് എന്നിവിടങ്ങളിലുള്‍പ്പടെ ഈസ്റ്റര്‍ ദിനത്തില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ മൂന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.