കേരളത്തില്‍ സാത്താന്‍ ആരാധന സജീവം; എറണാകുളത്ത് ദേവാലയത്തില്‍ നിന്ന് തിരുവോസ്തി കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കൊച്ചി: കേരളത്തില്‍ സാത്താന്‍ ആരാധന സജീവമാകുന്നു. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ തിരുവോസ്തി കടത്താന്‍ ശ്രമിച്ച നാലു യുവാക്കളെ പിടികൂടിയതോടെയാണ് കേരളത്തിലെ സാത്താന്‍ ആരാധനയുടെ പുതിയ മുഖം വെൡവായിരിക്കുന്നത്.

തിരുവോസ്തി കൈയില്‍ സ്വീകരിച്ച യുവാക്കള്‍ അത് പോക്കറ്റില്‍ നിക്ഷേപിക്കുന്നത് കണ്ട് വിശ്വാസികള്‍ യുവാക്കളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. മലപ്പുറം, താനൂര്‍ സ്വദേശികളായ നാലുപേരെയാണ് വിശ്വാസികള്‍ പിടികൂടിയത്. സംഭവം അറിഞ്ഞെത്തിയ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

യുവാക്കള്‍ക്കെതിരെ പള്ളി പരാതി നല്കിയിട്ടില്ലെന്നാണ് അറിവ്. ഇവരെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പോലീസ്മുഖവിലയ്‌ക്കെടുത്തിട്ടില്ല. യുവാക്കളുടെ പശ്ചാത്തലം കൂടുതല്‍ വ്യക്തമാകുന്നതോടെ സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറണാകുളം ജില്ലയില്‍ സാത്താന്‍ ആരാധകര്‍ സജീവമാണ്. കൂദാശ ചെയ്ത തിരുവോസ്തി സാത്താന്‍ സംഘങ്ങള്‍ക്ക് കൈമാറിജീവിക്കുന്ന സംഘങ്ങളും നിലവിലുണ്ട്.

തിരുവോസ്തി വിതരണം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.