ആറ്റംബോബിനെ അതിജീവിച്ച ജപ്പാനിലെ ആ മരക്കുരിശ് തിരികെ വരുന്നു

നാഗസാക്കി: ലോക മനസ്സാക്ഷിയെ തന്നെ നടുക്കിക്കളഞ്ഞ രണ്ടാം ലോകമഹായുദ്ധത്തില്‍ നാഗസാക്കിയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദേവാലയം തകര്‍ന്നുവെങ്കിലും അത്ഭുതകരമായി അവിടെയുള്ള ഒരു മരക്കുരിശ് രക്ഷപ്പെട്ടു. 1945 ഓഗസ്റ്റ് ഒമ്പതിനായിരുന്നു നാഗസാക്കിയില്‍ ബോംബ് വീണത്. തുടര്‍ന്നാണ് നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഈ മരക്കുരിശ് കണ്ടെത്തിയത്.

ജപ്പാനിലെ മൂന്നാമത് നഗരമായ നാഗസാക്കിയിലെ ബോംബാക്രമണത്തില്‍ നാല്പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ജപ്പാനിലെ കത്തോലിക്കാസഭയുടെ കേന്ദ്രം എന്ന് നാഗസാക്കിയെ വിശേഷിപ്പിക്കാവുന്നതാണ്. പതിനാറാം നുറ്റാണ്ടില്‍ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചത്. പീഡനകാലത്തും ക്രൈസ്തവവിശ്വാസം അണയാതെ സൂക്ഷിച്ചതിന്റെ കഥകളും ജപ്പാന് പറയാനുണ്ട്.
ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ 1895 നും 1925 നും ഇടയിലാണ് പണിയപ്പെട്ടത്. ദേവാലയത്തിന്റെ പുനനിര്‍മ്മാണം 1959 ല്‍ നടന്നു. വാള്‍ട്ടര്‍ ഹൂക്ക് എന്ന കത്തോലിക്കനാണ് ദേവാലയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഈ മരക്കുരിശ് കിട്ടിയത്.

വില്‍മിംഗ്ടണ്‍ കോളജിലായിരുന്നു ഈ ദേവാലയത്തിലെ മരക്കുരിശ് സൂക്ഷിക്കപ്പെട്ടിരുന്നത്. അവിടെ നിന്നാണ് മരക്കുരിശ് ജപ്പാന്‍ സഭാധികാരികള്‍ക്ക് തിരികെ നല്കിയത്.

കത്തീഡ്രലില്‍ ഈ മരക്കുരിശ് പ്രദര്‍ശനത്തിന് വയ്ക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.