നസ്രാണി സംഗമവും പുറത്തുനമസ്‌ക്കാരവും നടത്തി

അരുവിത്തുറ: തോമാശ്ലീഹാ മൈലാപ്പൂരില്‍ രക്തം വിയര്‍ത്തതിന്റെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് സെന്‌റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നസ്രാണി സംഗമവും പുറത്തുനമസ്‌ക്കാരവും നടത്തി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. നസ്രാണികളുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗ്ഗംകളിയും അവതരിപ്പിച്ചു.

പാലാ രുപത വികാരി ജനറല്‍ ഫാ. ജോസഫ് മലേപ്പറമ്പില്‍, അരുവിത്തുറ പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിയന്‍ പാലയ്ക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇത് പ്രാര്‍ത്ഥനമാത്രമാണ് സന്ധ്യാപ്രാര്‍ത്ഥന. അതില്‍ കൂടുതലോ കുറവോ ഇല്ല. തെറ്റിദ്ധാരണജനിപ്പിക്കുന്ന വാര്‍ത്തകള്‍ പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതൊന്നും അടിസ്ഥാനമുളളതല്ല. ലോകം മുഴുവന്‍സമാധാനം ഉണ്ടാവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഇത്. ഫാ. അഗസ്റ്റ്യന്‍ പാലയ്ക്കാപ്പറമ്പില്‍ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.