ഫിലിപ്പൈന്‍സില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പിന് ഗംഭീര വരവേല്പ്


മനില: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഫിലിപ്പൈന്‍സിലെ യുവജനങ്ങള്‍ക്ക് ആത്മീയമായ ഉണര്‍വ്വ് നല്കിക്കൊണ്ട് പര്യടനം നടത്തുന്നു. ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് തിരുശേഷിപ്പ്പ്രയാണം. 2021 ല്‍ ആണ് അഞ്ഞൂറ് വര്‍ഷം പൂര്‍ത്തിയാകുന്നത്.

വിശുദ്ധന്റെ രക്തത്തുള്ളികളാണ് തിരുശേഷിപ്പായി വണങ്ങുന്നത്. വിശുദ്ധന്‍ ജീവിച്ചിരിക്കുന്ന പ്രതീതിയാണ് തിരുശേഷിപ്പ് ഉണര്‍ത്തുന്നതെന്ന് സെമിനാരിവിദ്യാര്‍ത്ഥിയായ ആബി മോണ്ടാബ്ലാന്‍ എന്ന ഇരുപത്തിയൊന്നുകാരന്‍ അഭിപ്രായപ്പെട്ടു.

1981ലും 1995 ലും ജോണ്‍ പോള്‍ രണ്ടാമന്‍ ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.