മത്തായി ശ്ലീഹ എങ്ങനെയാണ് മരിച്ചതെന്നറിയാമോ?

സുവിശേഷകന്മാരിലൊരാളാണ് വിശുദ്ധ മത്തായി എന്ന്‌നമുക്കറിയാം. ചുങ്കപ്പിരിവുകാരനായിരുന്നു അദ്ദേഹമെന്നും. എങ്കിലും വിശുദധ മത്തായി ശ്ലീഹായുടെ യാത്രകളെക്കുറിച്ചോ മരണത്തെക്കുറിച്ചോ ആധികാരികമായ സൂചനകളൊന്നും നമുക്ക് ലഭ്യമല്ല. ഹീബ്രു ജനതയ്ക്കിടയിലാണ് മത്തായി ശ്ലീഹാ സുവിശേഷം പ്രഘോഷിച്ചതെന്ന് വിശുദ്ധ ഐറേനിയൂസ് പറയുന്നു. എത്യോപ്യയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമെന്നും പറയുന്നു. മധ്യകാല ചിത്രങ്ങളില്‍ കുന്തം പിടിച്ചിരിക്കുന്ന മത്തായി ശ്ലീഹായെ ച്ിത്രീകരിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെയാണ് സൂചിപ്പിക്കുന്നത്.

എങ്കിലും വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് ഇറ്റലിയിലെ സാലെര്‍നാ കത്തീഡ്രലിലാണ്. ഇതെങ്ങനെ ഇവിടെയെത്തിയെന്നതിനെക്കുറിച്ച വ്യക്തതയില്ല. അതെന്തായാലും രക്തസാക്ഷിയായിട്ടാണ് മത്തായി ശ്ലീഹായെ കരുതുന്നത്.

എങ്ങനെ മരിച്ചാലും അദ്ദേഹത്തിന്റെ മാധ്യസ്ഥം സ്വര്‍ഗ്ഗത്തിന് വിലയുള്ളത് തന്നെ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.