മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ാം വാര്‍ഷികം ജൂലൈ 3 ന്

കൊച്ചി: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ1950 ാം വാര്‍ഷികം ജൂലൈ മൂന്നിന് കേരളസഭയിലെ എല്ലാ ഇടവകകളിലും സമുചിതമായിആചരിക്കാന്‍ കെസിബിസിയുടെ ആഹ്വാനം.

ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിലയിരുത്തിയ കെസിബിസി, ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ ഉത്കണ്ഠയും രേഖപ്പെടുത്തി.

2021 മുതല്‍ നൈജീരിയായില്‍ ആറായിരത്തില്‍പരം ക്രൈസ്തവര്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ കേരളത്തിലെമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനവും നിസ്സംഗതയുമാണ്പുലര്‍ത്തുന്നത്. ഇതേറെ ഖേദകരമാണ്.. മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തിലും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തീവ്രവാദ നിലപാടുകള്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.